

സന്തോഷ്
കാസര്‍ഗോഡ്: കാസർഗോഡ് റീല്‍സ് ചിത്രീകരണത്തിലെ പിഴവില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആരിക്കാടി സ്വദേശി സന്തോഷ് (30) ആണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തെർമോക്കോളുമായി ബന്ധപ്പെട്ട റീൽസ് ചിത്രീകരിച്ച് സുഹൃത്തിന് അയച്ചു നൽകിയിരുന്നു. പിഴവ് ഉണ്ടായതിലെ വിഷമത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. സുഹൃത്ത് പിന്നീട് തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വീട്ടിലെത്തി നോക്കിയപ്പോൾ യുവാവിനെ മരിച്ച നിലയിൽ കാണുകയായിരുന്നു.