കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്‍റെ കടിയേറ്റു, ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

കാണാതായ കളിപ്പാട്ടം എടുക്കുന്നതിനിടയിൽ മൂർഖൻ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു
kasargod four year old died of snake bite

ഋതു ചന്ദ്ര

Updated on

കാസർകോട്: വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പാമ്പികടിയേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. കാസർകോട് ചിറ്റാരിക്കാൽ എളേരിത്തട്ടിൽ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

തിങ്കളാഴ്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാണാതായ കളിപ്പാട്ടം എടുക്കുന്നതിനിടയിൽ മൂർഖൻ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുവന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാൽ ഐസിയുവിൽ തുടരുകയായിരുന്നു. അതിനിടെയായിരുന്നു മരണം.

logo
Metro Vaartha
www.metrovaartha.com