
കാഞ്ഞങ്ങാട് പീഡനക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര‍്യന്തം ശിക്ഷ
കാസർഗോഡ്: കാഞ്ഞങ്ങാട് പീഡനക്കേസിൽ പ്രതിക്ക് കോടതി ഇരട്ട ജീവപര‍്യന്തം ശിക്ഷ വിധിച്ചു. കുടക് നപ്പോക്ക് സ്വദേശിയായ പി.എ. സലീമിനെയാണ് (40) ഹൊസ്ദുർഗ് അതിവേഗ പ്രത‍്യേക കോടതി മരണം വരെ കഠിന തടവിന് ശിക്ഷ വിധിച്ചത്.
കേസിലെ രണ്ടാം പ്രതിയും സലീമിന്‍റെ സഹോദരിയുമായ സുഹൈബയെ തിങ്കളാഴ്ച കോടതി പിരിയുന്നതു വരെ തടവിന് ശിക്ഷിച്ചു. കേസിൽ ഇരുവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
ശനിയാഴ്ച പരിഗണിച്ച കേസ് വിധി പ്രസ്താവിക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2014 മേയ് 15നായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. കർഷകനായ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്ത് ഉറങ്ങി കിടക്കുകയായിരുന്ന 10 വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.