കാട്ടാക്കട ക്രിസ്ത്യൻ കോളെജിലെ ആൾമാറാട്ട കേസ്: എ. വിശാഖും മുന്‍‌ പ്രിന്‍സിപ്പലും കീഴടങ്ങി

കേസിൽ എ. വിശാഖ് സമർപ്പിച്ച മുന്‍കൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
കാട്ടാക്കട ക്രിസ്ത്യൻ കോളെജിലെ ആൾമാറാട്ട കേസ്: എ. വിശാഖും മുന്‍‌ പ്രിന്‍സിപ്പലും കീഴടങ്ങി
Updated on

കൊച്ചി: കാട്ടാക്കട ക്രിസ്ത്യൻ കോളെജിലെ ആൾമാറാട്ടത്തിൽ എസ്എഫ്ഐ നേതാവ് എ. വിശാഖും മുന്‍ പ്രിന്‍സിപ്പ‌ൽ ജി.ജെ. ഷൈജുവും പൊലീസിൽ കീഴടങ്ങി. സംഭവത്തിനു പിന്നാലെ ഒളിവിലായിരുന്ന ഇരുവരും കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം കേസിൽ ഇരുവരും സമർപ്പിച്ച മുന്‍കൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് വിശാഖ്, രണ്ടാം പ്രതി കോളെജിലെ മുന്‍ പ്രിന്‍സിപ്പ‌ൽ ജി. ജെ ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. ജൂലൈ നാലിനുള്ളിൽ കേസ് അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കീഴടങ്ങിയത്.‌

ആൾമാറാട്ട കേസിൽ ഒന്നാം പ്രതി കോളെജ് പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജുവും രണ്ടാം പ്രതി എസ്എഫ്ഐ നേതാവ് എ. വിശാഖുമാണ്. യൂണിവേഴ്സിറ്റി യൂണി‍യൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ആൾമാറാട്ടം. വ്യാജ രേഖ ചമയ്ക്കൽ , കേരള സർവകലാശാലയെ തെറ്റിധരിപ്പിക്കൽ എന്നിങ്ങനെയാണ് കേസുകൾ. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടിയുടെ പേരിന്‍റെ സ്ഥാനത്ത് വിശാഖിന്‍റെ പേര് ചേർത്ത് യൂണിവേഴിസിറ്റിക്ക് പട്ടിക നൽകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com