നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
kaviyoor ponnamma passed away
Kaviyoor Ponnamma
Updated on

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 80 വയസായിരുന്നു. 1944 ലായിരുന്നു ജനനം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും. 

ചെറിയ പ്രായത്തിൽ തന്നെ അമ്മ വേഷങ്ങളെ അനശ്വരമാക്കിയ കവിയൂർ പൊന്നമ്മ മലയാളീ മനസുകളിൽ അമ്മയായി തന്നെ ചിരപ്രതിഷ്ഠ നേടിയ നടിയാണ്. 14 വയസിൽ അഭിനയ രംഗത്തേക്കെത്തിയ കവിയൂർ പൊന്നമ്മയുടെ അവസാന ചിത്രം 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രമാണ്.

നന്ദനം, ചെങ്കോൽ, കിരീടം, വടക്കു നാഥൻ തുടങ്ങി നിരവധി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. മോഹൻ ലാൽ, മധു, മമ്മൂട്ടി, സത്യൻ, പ്രേം നസീർ തുടങ്ങി നിരവധി നടന്മാർക്കൊപ്പം അഭിനയിച്ചു.കെപിഎസിസി നാടങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മികച്ച സഹ നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം 4 തവണ ലഭിച്ചിട്ടുണ്ട്. എഴുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com