നാലു വയസുകാരന്‍റെ കൊലപാതകം; അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ

കുഞ്ഞിനെ കൊന്നത് കഴുത്തിൽ ടവ്വൽ മുറുക്കി
kazhakoottom child murder updates

നാലു വയസുകാരന്‍റെ കൊലപാതകം; അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ

Updated on

തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലുവയസുകാരനെ കൊലപ്പെടുത്തിയത് അമ്മ മുന്നി ബീഗത്തിന്‍റെ സുഹൃത്ത് തൻബീറാണെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിൽ പൊലീസിനോട് തൻബീർ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിന്‍റെ അമ്മയ്ക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് വിവരം. പശ്ചിമ ബംഗാൾ സ്വദേശിയായ ദമ്പതികളുടെ മകനായ ദിൽദർ (4) കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. കുഞ്ഞ് ഉറക്കത്തിൽ‌ നിന്ന് ഉണരുന്നില്ലെന്ന് പറഞ്ഞാണ് യുവതി കുഞ്ഞിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

ഇതിനിടെ നടത്തിയ പരിശോധന‍യിൽ കുഞ്ഞിന്‍റെ ദേഹത്ത് പാടുകൾ കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കഴക്കൂട്ടം പൊലീസ് അമ്മയ്ക്കൊപ്പം താമസിക്കുന്ന ആൺ സുഹൃത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മയുമായി ഉണ്ടായ തർക്കത്തിനൊടുവിൽ തൻവീർ ആലം മുറിയിൽ ഉണ്ടായിരുന്ന ടവ്വൽ ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മൊഴി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com