
കെ.ബി.ഗണേഷ് കുമാർ
file image
കോതമംഗലം: കോതമംഗലം കെഎസ്ആർടിസിയിലെ പുതിയ ടെർമിനൽ ഉദ്ഘാടനത്തിനിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകളുടെ പെർമിറ്റ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ റദ്ദാക്കി.
ശനിയാഴ്ച വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. ആയിഷാസ്, സെന്‍റ് മേരിസ് എന്നി ബസുകളുടെ പെർമിറ്റ് ആണ് റദ്ദാക്കിയത്.
സമീപത്തെ ഹൈറേഞ്ച് ബസ്റ്റാൻഡിലേക്ക് അമിത വേഗതയിൽ പാഞ്ഞെത്തുകയായിരുന്നു ബസുകൾ. ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എംവിഡിയും അറിയിച്ചിട്ടുണ്ട്.