''അരവണയും അപ്പയും ഭഗവാനു നിവേദിക്കുന്നതല്ല, പമ്പയിൽ വിറ്റാൽ പോരേ'', കെ.​ബി. ഗണേഷ് കുമാർ

അ​ര​വ​ണ​യും അ​പ്പ​യും ഭ​ഗ​വാ​ന് നി​വേ​ദി​ക്കു​ന്ന ഒ​രു പ്ര​സാ​ദ​മാ​യി ഞാ​ൻ കാ​ണു​ന്നി​ല്ല. ഭ​ഗ​വാ​നു മു​ന്നി​ൽ കൊ​ണ്ടു​വ​ച്ച് പൂ​ജി​ച്ചു നി​വേ​ദി​ക്കു​ന്ന​താ​ണ് പ്ര​സാ​ദം
''അരവണയും അപ്പയും ഭഗവാനു നിവേദിക്കുന്നതല്ല, പമ്പയിൽ വിറ്റാൽ പോരേ'', കെ.​ബി. ഗണേഷ് കുമാർ

പ​മ്പ: അ​ര​വ​ണ​യും അ​പ്പ​വും പ​മ്പ​യി​ൽ വി​ത​ര​ണം ചെ​യ്താ​ൽ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ തി​ര​ക്കി​ന് ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ.

അ​ര​വ​ണ​യും അ​പ്പ​യും ഭ​ഗ​വാ​ന് നി​വേ​ദി​ക്കു​ന്ന ഒ​രു പ്ര​സാ​ദ​മാ​യി ഞാ​ൻ കാ​ണു​ന്നി​ല്ല. ഭ​ഗ​വാ​നു മു​ന്നി​ൽ കൊ​ണ്ടു​വ​ച്ച് പൂ​ജി​ച്ചു നി​വേ​ദി​ക്കു​ന്ന​താ​ണ് പ്ര​സാ​ദം. ഇ​ത് മൂ​ന്നു മാ​സം മു​മ്പേ ഉ​ണ്ടാ​ക്കി വ​യ്ക്കു​ന്ന​താ​ണ്. ഇ​ത് താ​ഴെ വി​റ്റാ​ൽ മ​തി. 10 പേ​ർ ഒ​രു​മി​ച്ച് മ​ല​യ്ക്ക് പോ​യാ​ൽ ര​ണ്ടു പേ​ർ അ​ര​വ​ണ​യും അ​പ്പ​വും വാ​ങ്ങാ​ൻ ക്യൂ​വി​ൽ നി​ന്ന് മ​റ്റ് 8 പേ​ർ അ​വി​ടെ കാ​ത്തു​നി​ൽ​ക്കും. അ​തേ​സ​മ​യം പ​മ്പ​യി​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ങ്കി​ൽ ബാ​ങ്ക് വ​ഴി ബു​ക്ക് ചെ​യ്ത് അ​തു വാ​ങ്ങി പോ​കാം. ഇ​ത് സ​ന്നി​ധാ​ന​ത്തു ത​ന്നെ വാ​ങ്ങ​ണ​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന​തെ​ന്തി​നാ​ണ്.

നെ​യ്യ​ഭി​ഷേ​കം ന​ട​ത്താ​ൻ കൊ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ ആ ​നെ​യ്യ് ഒ​രു പാ​ത്ര​ത്തി​ലാ​ക്കി ച​ന്ദ്രാ​ന​ന്ദ​ൻ റോ​ഡ് ഇ​റ​ങ്ങു​ന്നി​ട​ത്ത് വി​ത​ര​ണം ചെ​യ്യ​ണം. കൂ​പ്പ​ണു​ള്ള എ​ല്ലാ​വ​ർ​ക്കും ഈ ​ടി​ൻ നെ​യ്യ് കൊ​ടു​ക്കാം. നെ​യ്യ​ഭി​ഷേ​കം ക​ഴി​ഞ്ഞ് അ​തു കി​ട്ടാ​നൊ​ക്കെ സ​ന്നി​ധാ​ന​ത്ത് ആ​ളു​ക​ൾ കാ​ത്തു നി​ൽ​ക്കു​ക​യാ​ണ്. പ്രാ​യ​മു​ള്ള​വ​രെ​യും കു​ഞ്ഞു​ങ്ങ​ളേ​യും മാ​ത്രം ന​ട​പ്പ​ന്ത​ലി​ൽ വി​ശ്ര​മി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം- ഗ​ണേ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​യ്യ​പ്പ​ന്മാ​ർ ബ​സി​നു മു​മ്പി​ൽ നി​ന്ന് ശ​ര​ണം വി​ളി​യും സ​മ​ര​വു​മൊ​ന്നും ന​ട​ത്ത​രു​ത്. സ​മ​രം ചെ​യ്യാ​ന​ല്ല ശ​ബ​രി​മ​ല​യി​ൽ വ​രു​ന്ന​ത്. 41 ദി​വ​സം വ്ര​ത​മെ​ടു​ക്കു​ന്ന അ​യ്യ​പ്പ​ന് ക്ഷ​മ വ​ള​രെ പ്ര​ധാ​ന​മാ​ണ്. അ​വ​ർ അ​സ​ഭ്യം പ​റ​യു​ക​യോ ദേ​ഷ്യ​പ്പെ​ടു​ക​യോ ചെ​യ്യി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ശ​ബ​രി​മ​ല​യി​ൽ പോ​യി​ട്ടു​ള്ള ആ​ളാ​കും ഞാ​ൻ. ആ​ദ്യ കാ​ല​ങ്ങ​ളി​ലൊ​ക്കെ വ​ർ​ഷ​ത്തി​ൽ എ​ല്ലാ മാ​സ​വും പോ​കു​മാ​യി​രു​ന്നു. അ​ന്ന് ഇ​തു പോ​ലെ വെ​ളി​ച്ച​വും കോ​ൺ​ക്രീ​റ്റ് ചെ​യ്ത റോ​ഡു​മൊ​ന്നു​മി​ല്ല. തേ​ക്കി​ല​യ്ക്ക​ക​ത്ത് മെ​ഴു​കു​തി​രി ക​ത്തി​ച്ചു​വ​ച്ച് പോ​യി​ട്ടു​ണ്ട്, കോ​ളെ​ജി​ലൊ​ക്കെ പ​ഠി​ക്കു​ന്ന കാ​ല​ത്ത്.

കു​ഞ്ഞു​ങ്ങ​ൾ മാ​ല​യി​ട്ടു ക​ഴി​ഞ്ഞാ​ൽ അ​ധ്യാ​പ​ക​ർ പ​ണ്ടു വ​ഴ​ക്കു​പോ​ലും പ​റ​യി​ല്ല. വ്ര​ത​മെ​ടു​ക്കു​ന്ന​ത് മ​നഃ​ശു​ദ്ധി​ക്കും മ​നഃ​ശ​ക്തി​ക്കും വേ​ണ്ടി​യാ​ണ്. ബ​സി​നു മു​ന്നി​ൽ ക​യ​റി​യി​രു​ന്ന് മ​റ്റു​ള്ള​വ​ർ​ക്കു കൂ​ടി ത​ട​സ​മു​ണ്ടാ​ക്കു​ന്ന​ത് ശ​രി​യ​ല്ല. കു​ഞ്ഞു​ങ്ങ​ളെ അ​തി​നു മ​റ​യാ​ക്കു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല- ഗ​ണേ​ഷ് പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com