''സാധാരണ ടൂറിസ്റ്റ് ബസിലുള്ളതിനപ്പുറം എന്താണ് ആ ബസിനുള്ളത്'', കെ.ബി. ഗണേഷ് കുമാർ

ഇത്തിരി വീതി കൂടിയ സീറ്റ് മുഖ്യമന്ത്രിക്ക് ഇട്ടു കൊടുത്തു എന്നതല്ലാതെ എന്താണ് മറ്റ് ടൂറിസ്റ്റു ബസുകളെക്കാൾ മുഖ്യമന്ത്രി യാത്ര ചെയ്ത ബസിനുള്ളത്
KB Ganesh Kumar
KB Ganesh Kumar

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്ന ബസിനെ അനുകൂലിച്ച് കെ.ബി. ഗണേഷ് കുമാർ എംഎഎൽഎ. സാധാരണ ടൂറിസ്റ്റ് ബസിലുള്ളതിനപ്പുറം എന്താണ് ഈ ബസിന് ഉള്ളതെന്നും എന്തിനാണ് പ്രതിപക്ഷ ഇങ്ങനെ വിമർശനം മാത്രം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് ലജ്ജയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഇത്തിരി വീതി കൂടിയ സീറ്റ് മുഖ്യമന്ത്രിക്ക് ഇട്ടു കൊടുത്തു എന്നതല്ലാതെ എന്താണ് മറ്റ് ടൂറിസ്റ്റു ബസുകളെക്കാൾ മുഖ്യമന്ത്രി യാത്ര ചെയ്ത ബസിനുള്ളത്. ഇവിടെയുള്ള പല ടൂറിസ്റ്റ് ബസിനകത്തുള്ള സൗകര്യം പോലും അതിനകത്തില്ല. ഇതു ഇത്ര വലിയ കാര്യമാണോ.മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടെ പോകാൻ ഒരു ബസ് വേണമെന്ന് കെഎസ്ആർടിസി തീരുമാനിച്ചു. അതിന് ഒരു കോടി രൂപ. വലിയ കാര്യമായിപ്പോയോ എന്നും അദ്ദേഹം ചോദിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com