കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, വാസവന് തുറമുഖം; വകുപ്പുകളിൽ മാറ്റം

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്
കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ,  വാസവന് തുറമുഖം; വകുപ്പുകളിൽ മാറ്റം
Updated on

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗണേഷ് കുമാറിന് റോഡ് ട്രാൻസ്പേർട്ട്, മോട്ടർ വെഹിക്കിൾസ്, വാട്ടർ ട്രാൻസ്പോർട്ട് വകുപ്പുകളും, രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്ട്രേഷനും മ്യൂസിയവും പുരാവസ്തു വകുപ്പും ആർക്കൈവ്സുമാണ് നൽകിയിരിക്കുന്നത്. വി.എൻ. വാസവന് തുറമുഖ വകുപ്പിന്‍റെ ചുമതലയും നൽകി. വാസവന്‍റെ വകുപ്പായിരുന്നു രജിസ്ട്രേഷൻ.

ആന്‍റണി രാജുവും, അഹമ്മദ് ദേവർകോവിലും സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് കോൺഗ്രസ് (എസ്),കേരള കോൺഗ്രസ് (ബി) പ്രതിനിധികൾ മന്ത്രി സ്ഥാനത്തേക്ക് എത്തിയത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സർക്കാർ ഗവർണർ പോര് രൂക്ഷമായ സാഹചര്യത്തിൽ, ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്നതിനാൽ മഞ്ഞുരുകലിന് കാരണമായി തീരുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്. പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിച്ചു.

Trending

No stories found.

Latest News

No stories found.