സഗൗരവം കടന്നപ്പള്ളിയും ദൈവനാമത്തിൽ ഗണേഷ് കുമാറും മന്ത്രിമാരായി ചുമതലയേറ്റു

പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിച്ചു
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇരു മന്ത്രിമാരും സദസിനെ അഭിസംബോധന ചെയ്യുന്നു
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇരു മന്ത്രിമാരും സദസിനെ അഭിസംബോധന ചെയ്യുന്നു
Updated on

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവവും ഗണേഷ് കുമാർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.

പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിച്ചു. ശക്തമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ഒരുമിച്ച് വേദി പങ്കിട്ടു. എന്നിരുന്നാലും ഇരുവരും പരസ്പരം സംസാരിക്കാൻ തയാറായില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com