ഗതാഗത നിയമത്തിലെ കേന്ദ്ര ഭേദഗതി കേരളത്തിൽ ഉടൻ നടപ്പാക്കില്ല: കെ.ബി. ഗണേഷ് കുമാർ

''മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ''
kb ganesh kumar reacts new traffic rule

കെ.ബി. ഗണേഷ് കുമാർ

Updated on

തിരുവനന്തപുരം: വർഷത്തിൽ 5 നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന കേന്ദ്ര നിയമഭേദഗതി ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ‌. ഇക്കാര്യത്തിൽ സർക്കാർ‌ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും കൂടിയാലോചനയ്ക്ക് ശേഷമാവും അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ഫെയ്സ് ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കുറിപ്പ് ഇങ്ങനെ...

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ...

സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കൂ. മോട്ടോർ വാഹന നിയമങ്ങൾ പലതും കർശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങൾ കുറയൂ എങ്കിലും കേന്ദ്ര നിയമങ്ങൾ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ലാ, അത്തരം കേന്ദ്ര മോട്ടോർ വാഹന ഭേദഗതികൾ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചർച്ച ചെയ്തു മാത്രമേ നടപടി എടുക്കൂ...

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com