ആര്യങ്കാവ് കെഎസ്ആർടിസി ഡിപ്പോ അന്തർസംസ്ഥാന ഹബ്ബാക്കുമെന്ന് ഗണേഷ്കുമാർ

പുനലൂർ ഡിപ്പോയിൽ വ്യാപാര കേന്ദ്രം ഉൾപ്പെടെയുള്ള അത്യാധുനിക കെട്ടിടവും നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു
ആര്യങ്കാവ് കെഎസ്ആർടിസി ഡിപ്പോ അന്തർസംസ്ഥാന ഹബ്ബാക്കുമെന്ന് ഗണേഷ്കുമാർ

പുനലൂർ: ആര്യങ്കാവിലെ കെഎസ്ആർടിസി ഡിപ്പോ അന്തർസംസ്ഥാന ഹബ്ബാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ. പുനലൂർ ഡിപ്പോയിൽ വ്യാപാര കേന്ദ്രം ഉൾപ്പെടെയുള്ള അത്യാധുനിക കെട്ടിടവും നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിൽ നിന്നുള്ള ബസുകൾ ആര്യങ്കാവ് ഡിപ്പോയിൽ കയറുന്നില്ലെന്ന് പി.എസ് സുപാൽ എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാരിന് കത്തയക്കാൻ മാനേജിങ് ഡയറക്‌ടർക്ക് മന്ത്രി നിർദേശം നൽകി. നടപടി പൂർത്തിയാകുന്ന മുറയ്ക്ക് അന്തർസംസ്ഥാന ഹബ് എന്ന നിലയിൽ കൂടുതൽ ബസുകൾ ഇവിടെ നിന്നും സർവീസ് നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി.

ആര്യങ്കാവിൽ നിന്നും സർവ്വീസ് നടത്തേണ്ട ദീർഘദൂര, പ്രദേശിക സർവ്വീസുകൾ സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ ഓപ്പറേഷൻ വിഭാഗം എക്സ്ക്യൂട്ടീവ് ഡയറക്‌ടറെയും ചുമതലപ്പെടുത്തി. പുനലൂർ ഡിപ്പോയിൽ ഷോപ്പിംഗ് മാൾ നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാക്കാനും പ്രാഥമിക രൂപരേഖ സമർപ്പിക്കാനും എംഡിയോട് മന്ത്രി നിർദേശിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.