കെ.ബി. ജയചന്ദ്രന് ലയൺസ് ഡിസ്ട്രിക്ട് 318 എ മീഡിയ എക്സലൻസ് അവാർഡ്

മാധ്യമ മികവിന് ലയൺസ് 318 എ അവാർഡ്; ഫോട്ടോഗ്രഫി വിഭാഗത്തിൽ കെ.ബി. ജയചന്ദ്രന് അംഗീകാരം
KB Jayachandran award

കെ.ബി. ജയചന്ദ്രൻ

Metro Vaartha

Updated on

ലയൺസ് ഡിസ്ട്രിക്ട് 318 എ യുടെ വാർത്താ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഫോട്ടൊഗ്രഫി എക്സലൻസ് അവാർഡിന് മെട്രൊ വാർത്ത തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ഫോട്ടൊഗ്രഫർ കെ.ബി. ജയചന്ദ്രൻ അർഹനായി. 10,000 രൂപ ക്യാഷ് അവാർഡും മെമെന്‍റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഏപ്രിൽ 26നു വൈകിട്ട് 5.30ന് പി. സുബ്രഹ്മണ്യം ഹാളിൽ (ട്രിവാൻഡ്രം ക്ലബ്) നടത്തുന്ന ചടങ്ങിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും. സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ മുഖ്യാതിഥിയാകും.

ഏഷ്യാനെറ്റ് ന്യൂസ് കോഓർഡിനേറ്റിങ് എഡിറ്റർ ആർ. അജയഘോഷ്, മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്‍റ് വി.ആർ. പ്രതാപ്, മുതിർന്ന മാധ്യമ പ്രവർത്തകൻ കരിയം രവി എന്നിവരടങ്ങിയ സമിതിയാണ് അവാർഡുകൾ നിർണയിച്ചത്.

മാധ്യമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മനോരമ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്‍റ് എൻ.കെ. ഗിരീഷ് അർഹനായി. ദൃശ്യമാധ്യമ രംഗത്തെ റിപ്പോർട്ടിങ് മികവിനുള്ള പുരസ്കാരം മാതൃഭൂമി ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്‍റ് ആർ. അനന്തകൃഷ്ണന്. കേരളകൗമുദി ദിനപത്രത്തിന് മീഡിയ സപ്പോർട്ട് അവാർഡും നൽകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com