

കെ.സി. വേണുഗോപാൽ.
കണ്ണൂർ: പൊതുജനങ്ങൾക്കിടയിൽ കോൺഗ്രസ് പാർട്ടിയുടെ പ്രതിഛായ നിലനിർത്തുന്നതിനായുള്ള നടപടിയാണ് എടുത്തിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. പരാതി കിട്ടിയ ഉടനെ ഡിജിപിക്ക് കൈമാറുകയായിരുന്നു.
ഇത്തരം വിഷയങ്ങളിൽ നടപടിയെടുക്കാൻ പലരും മടിക്കുമ്പോൾ കോൺഗ്രസ് എടുത്തത് ധീരമായ തീരുമാനമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ജനം ചർച്ച ചെയ്യേണ്ട വിഷയം മറിച്ചുവെച്ചാണ് ഈ വിഷയത്തിലേക്ക് കടന്നിരിക്കുന്നത്.പാർട്ടിയുടെ അന്തസ് ഉയർത്തിപിടിക്കുക എന്നതാണ് നിലപാടും, ഷാഫി പറമ്പിലിനെതിരേ ഉയർന്ന ആരോപണത്തിന് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.