ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ രഹസ്യമായി ചോദ്യം ചെയ്തത് എന്തിനെന്ന് കെ.സി. വേണുഗോപാൽ

അന്വേഷണത്തില്‍ ഹൈക്കോടതി പ്രകടിപ്പിച്ച സംശയം ശരിവെയ്ക്കുന്നതാണിത്
kc venugopal about kadakampally surendran

കെ.സി. വേണുഗോപാൽ

Updated on

വർക്കല: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണസംഘം കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്രഹസ്യമാക്കി വെച്ചത് എന്തിനാണെന്ന് കെ.സി. വേണുഗോപാല്‍ എംപി. അന്വേഷണ സംഘം രഹസ്യമായി ചോദ്യം ചെയ്തത് എന്തിനാണെന്നും, ഇത്തരം പ്രിവിലേജിന് അവകാശമുണ്ടോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. അന്വേഷണത്തില്‍ ഹൈക്കോടതി പ്രകടിപ്പിച്ച സംശയം ശരിവെയ്ക്കുന്നതാണിത്.

ഹൈക്കോടതിയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചതെങ്കിലും അതിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യാനുള്ള എസ്ഐടി നീക്കത്തെ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് കെ.സി വേണുഗോപാല്‍ മറുപടി നൽകി. കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സോണിയാ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടെ വിഷയങ്ങള്‍ ഉയര്‍ത്തുന്നത്. കേസ് അട്ടിമറിക്കാനാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ ശ്രമം. സ്വര്‍ണ്ണക്കൊള്ളയെ ലാഘവത്തോടെ കാണുന്ന സമീപനമാണ് സര്‍ക്കാരിന്‍റേത്. എത്രതിരിച്ചടി കിട്ടിയാലും സിപിഎമ്മിന് ഇത് മനസിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com