

kc venugopal | rahul mamkootathil
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ശബ്ദ രേഖ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാഹുലിന് പാർട്ടിയിൽ സ്ഥാനമില്ലെന്നും ശക്തമായ നടപടിയാണ് രാഹുലിനെതിരേ കോൺഗ്രസ് സ്വീകരിച്ചതെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു. പ്രചരണം കൈകാര്യം ചെയ്യുന്നത് പാർട്ടിയുടെ പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം പ്രതികരിച്ചു.
രാഹുലിനെതിരേ ആരോപണം വന്നപ്പോൾ പാർട്ടി ആവശ്യമായ നടപടി സ്വീകരിച്ചു. എന്നാൽ ശബരിമല സ്വർണക്കൊള്ള കേസിൽ പിടികൂടിയവർക്കെതിരേ എന്ത് നടപടിയാണ് സിപിഎം എടുത്തതെന്നും അദ്ദേഹം ചോദിച്ചു.
മാത്രമല്ല, പാർട്ടി സസ്പെൻഡ് ചെയ്യപ്പെട്ട ഒരാളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയേണ്ടതിന്‍റെ ആവശ്യം പോലുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട്ടിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.