'പരസ്യ പ്രതികരണം ഗുണം ചെയ്യില്ല, അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിൽ'; എം കെ രാഘവനെതിരെ കെസി വേണുഗോപാൽ

കോഴിക്കോട് പി ശങ്കർ സ്മാരക പുരസ്ക്കാരം വിഎം സുധീരന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു കോൺഗ്രസ് നേതൃത്വത്തിനെതിരായ എം കെ രാഘവന്‍റെ കടുത്ത വിമർശനം
'പരസ്യ പ്രതികരണം ഗുണം ചെയ്യില്ല,  അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിൽ'; എം കെ രാഘവനെതിരെ കെസി വേണുഗോപാൽ

ആലപ്പുഴ: എം കെ രാഘവന്‍റെ എംപിയുടെ വിമർശനത്തിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും രാഘവൻ പ്ലീനറിയിൽ പങ്കെടുത്ത ആളാണ്, അവിടെ അഭിപ്രായം പറയണമായിരുന്നെനും അദ്ദേഹം പറഞ്ഞു. പരസ്യ പ്രതികരണം ഗുണം ചെയ്യില്ലെന്നും വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും ഉന്നയിക്കുന്നത് പുറത്താവരുതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.

കോഴിക്കോട് പി ശങ്കർ സ്മാരക പുരസ്ക്കാരം വിഎം സുധീരന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു കോൺഗ്രസ് നേതൃത്വത്തിനെതിരായ എം കെ രാഘവന്‍റെ കടുത്ത വിമർശനം. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നായിരുന്നു രാഘവന്‍റെ പരാമര്‍ശം. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് കോൺഗ്രസിലെ ഇപ്പോഴത്തെ അവസ്ഥയെന്നും പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണെന്നായിരുന്നു എംകെ രാഘവൻ പറഞ്ഞത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com