ഇത് ജനാധിപത്യത്തിലെ കറുത്ത ദിനം: കെ.സി. വേണുഗോപാൽ

'അവർണ സമുദായത്തിൽ പെട്ട രാഷ്ട്രപതിയെ ഒഴിവാക്കി സവർക്കർ ദിനത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചത് ആർഎസിസിന്‍റെ സവർണ വർഗീയതയുടെ പ്രതിഫലനമാണ്'
ഇത് ജനാധിപത്യത്തിലെ കറുത്ത ദിനം: കെ.സി. വേണുഗോപാൽ
Updated on

കണ്ണൂർ: രാഷ്ട്രപതി, ഉപരാഷ്ട്ര പതി എന്നിവരെ പാർലമെന്‍റ് ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇത് ജനാധിപത്യത്തിന്‍റെ കറുത്ത ദിനമാണെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ പ്രതികരിച്ചു.

അവർണ സമുദായത്തിൽ പെട്ട രാഷ്ട്രപതിയെ ഒഴിവാക്കി സവർക്കർ ദിനത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചത് ആർഎസിസിന്‍റെ സവർണ വർഗീയതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്‍റ് ഉദ്ഘാടനത്തില്‍ ഭരണഘടനാ മൂല്യങ്ങളെ ബിജെപി കാറ്റില്‍ പറത്തി. പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com