തൂറവൂരിലെ അപകടം വേദനാജനകം; സർക്കാർ സുരക്ഷ ഉറപ്പാക്കിയില്ലെന്ന് കെ.സി വേണുഗോപാൽ

സർക്കാരിന്‍റെ ലക്ഷ്യം മേൽപ്പാത പൂർത്തികരിക്കുക മാത്രമാണ്
അ​പ​ക​ട സ്ഥ​ല​ത്ത് സൈ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാപിച്ചിരുന്നില്ല

K.C.Venugopal

Updated on

ആലപ്പുഴ:: അ​രൂ​ർ- തു​റ​വൂ​ർ മേ​ൽ​പ്പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ ഗ​ർ​ഡ​ർ വീ​ണു​ണ്ടാ​യ അ​പ​ക​ടം അ​ങ്ങേ​യ​റ്റം വേ​ദ​ന​ ഉണ്ടാക്കുന്നതാണെന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ഏ​ത് സ​മ​യ​ത്തും അ​പ​ക​ടം എ​ന്ന പേ​ടി​യി​ലാ​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ന് പ​ല തവണ മു​ന്ന​റി​യി​പ്പ് കൊ​ടു​ത്തി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നു​ഷ്യ ജീ​വ​ന് ഒ​രു വി​ല​യും കൊ​ടു​ക്കാ​ത്ത സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് സൈ​ൻ ബോ​ർ​ഡു​ക​ൾ പോലും സ്ഥാപിച്ചിരുന്നില്ല.

സ​ർ​വീ​സ് റോ​ഡു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തി എ​ടു​ക്കേ​ണ്ട​താ​ണെ​ന്നും അ​തും അ​വി​ടെ ചെ​യ്തി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം മേ​ൽ​പ്പാ​ത പൂ​ർ​ത്തീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ​യാ​ണ് നി​ർ​മാ​ണപ്രവർത്തികൾ നടക്കുന്നത്. ഇക്കാര്യത്തിൽ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും കെ.​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com