കെസിയും ദീപയും കേരളത്തിലേക്ക്

കേരള മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് രാഹുൽ ഗാന്ധിയുമായി രാവിലെ ചർച്ച നടത്തിയ കെ.സി. വേണുഗോപാൽ ചാർട്ടേഡ് ഫ്ളൈറ്റിൽ ദീപ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക്
KC Venugopal, Deepa Das Munshi headed for Kerala

ദീപ ദാസ് മുൻഷി | കെ.സി. വേണുഗോപാൽ

Updated on

ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി വ്യാഴാഴ്ച രാവിലെ ന‌ടത്തിയ അടിയന്തര കൂടിക്കാഴ്ചയ്ക്കു ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിലേക്ക്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്കൊപ്പം ചാർട്ടേഡ് വിമാനത്തിലായിരിക്കും കെസി കേരളത്തിലെത്തുക.

രാഹുൽ അടിയന്തരമായി വിളിപ്പിച്ചതനുസരിച്ചാണ് കെസി രാവിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ തന്‍റെ വിശ്വസ്തനെ വിളിപ്പിച്ചത്.

കെസിയെ കേരളത്തിലേക്കു വിടാൻ രാഹുൽ തയാറാകുമോ എന്നതിനെ കൂടി ആശ്രയിച്ചിരിക്കും കേരളത്തിലെ നേതൃത്വ തർക്കത്തിന്‍റെ പരിഹാരം. ഉച്ചയ്ക്കു ശേഷം തിരുവനന്തപുരത്ത് ഇന്ദിര ഭവനിൽ ചേരുന്ന യുഡിഎഫ് യോഗത്തിനു ശേഷം ദീപ ദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇതിനിടെ, മുഖ്യമന്ത്രി പദത്തിനു വേണ്ടിയുള്ള മത്സരത്തിൽ നിന്നു പിന്മാറാൻ കെസി സന്നദ്ധത അറിയിച്ചതായും, രമേശ് ചെന്നിത്തല വിഭാഗം സമവായത്തിനു സമ്മതിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

KC Venugopal, Deepa Das Munshi headed for Kerala
മുഖ‍്യമന്ത്രി പ്രഖ‍്യാപനം കാത്ത് കേരളം

കെസിയെ പിന്തുണയ്ക്കുന്ന കൂടുതൽ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം, രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് എന്നിവയാണ് ഒത്തുതീർപ്പ് ഫോർമുലയിലെ പ്രധാന നിർദേശങ്ങളെന്നും സൂചന.

logo
Metro Vaartha
www.metrovaartha.com