'കരിമണൽ മാഫിയ ബിനാമിയാണെന്ന് ആരോപണം'; ശോഭാ സുരേന്ദ്രനെതിരേ മാനനഷ്ടക്കേസ് നൽകി കെ.സി. വേണുഗോപാൽ

ആലപ്പുഴ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കെ.സി. വേണുഗോപാൽ പരാതി നൽകിയത്
Sobha Surendran | K C Venugopal
Sobha Surendran | K C Venugopal
Updated on

തിരുവനന്തപുരം: കെ.സി. വേണുഗോപാലിന്‍റെ പരാതിയിൽ ശോഭാ സുരേന്ദ്രനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ക്രിമിനൽ കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. കെ.സി വേണുഗോപാലിനായി മാത്യു കുഴൽനാടനാണ് ഹാജരായത്. രാജസ്ഥാനിലെ മന്ത്രിയുമായി ചേർന്ന് കെ.സി വേണുഗോപാലിന് ബിനാമി ഇടപാട് ഉണ്ടെന്നായിരുന്നു എന്ന ശോഭാ സുരേന്ദ്രന്‍റെ ആരോപണത്തിനെതിരേയാണ് കേസ്.

2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേർന്ന് കരിമണൽ വ്യവസായികളിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ ആരോപണം. ആലപ്പുഴ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കെ.സി. വേണുഗോപാൽ പരാതി നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com