

ശബരിമല സ്വർണക്കൊള്ള പാർലമെന്‍റിൽ ഉന്നയിച്ച് കെ.സി.വേണുഗോപാൽ എംപി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള പാർലമെന്‍റിൽ ഉന്നയിച്ച് കെ.സി.വേണുഗോപാൽ എംപി. ശ്രീകോവിലിന് മുൻപിലുള്ള ധ്വജത്തിലെയും മറ്റും സ്വർണം ചെമ്പാക്കി മാറ്റി വലിയൊരു കൊള്ളയും വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണവുമാണ് അവിടെ നടന്നിരിക്കുന്നതെന്ന് അദ്ദേഹം പാർലമെന്‍റിൽ നടന്ന ചർച്ചയിൽ ആരോപിച്ചു.
2019-ൽ വിശ്വാസത്തിന് നേരെ നടന്ന നീക്കത്തിന് മുൻകൈ എടുത്ത സംസ്ഥാന സർക്കാർ, ഇപ്പോൾ ഈ സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന പ്രതീതിയാണുള്ളത്. ഹൈക്കോടതിയുടെ ഇടപെടൽ കൊണ്ട് മാത്രമാണ് അന്വേഷണം നടക്കുന്നതെങ്കിലും, കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പോലും നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നു.
ഈ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു ഏജൻസി തന്നെ കേസ് അന്വേഷിച്ച് യഥാർത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരികയും നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുകയും വേണമെന്നും കെ.സി. വേണുഗോപാൽ പാർലമെന്‍റിൽ പറഞ്ഞു