

കെ.സി. വേണുഗോപാൽ.
കണ്ണൂർ: ദേശീയപാത അഥോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.സി. വേണുഗോപാൽ എംപി. ഡിസൈനിൽ പിഴവുണ്ടായെന്ന് അവർ തന്നെ സമ്മതിച്ചതാണ്. സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ഉറപ്പ് നൽകിയതാണ്. പക്ഷേ, ഒന്നും നടന്നില്ലെന്നു തെളിയിക്കുന്നതാണ് ഇപ്പോഴുണ്ടായ സംഭവം.
ദേശീയപാത ദുരന്തപാതയാക്കുകയാണ്. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇടപെടാത്തതെന്നും അദ്ദേഹം ചോദിച്ചു.
ദേശീയപാത നിർമാണത്തിൽ വൻ അഴിമതിയാണ് നടക്കുന്നത്. പപ്പടം പൊടിയുന്ന പോലെ റോഡ് പൊടിഞ്ഞു വീഴുകയാണ്. അഴിമതി മൂടി വയ്ക്കാൻ സർക്കാർ കൂട്ടു നിൽക്കുകയാണെന്നും ദേശീയപാത അഥോറിറ്റിക്കെതിരേ പറയുന്നവരെ സംസ്ഥാന സർക്കാർ ശത്രുപക്ഷത്ത് നിർത്തുകയാണെന്നും കെ.സി. വേണുഗോപാൽ എംപി കുറ്റപ്പെടുത്തി.