
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാർഥികളെ കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ കാലു കഴുകിപ്പിച്ചതിനെ ന്യായീകരിച്ച ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ശ്രീനാരായണ ഗുരുവിനും ചട്ടമ്പിസ്വാമിക്കും മഹാത്മാ അയ്യങ്കാളിക്കും ജന്മം നല്‍കിയ മണ്ണാണിത്. നവോത്ഥാനം നടന്ന ഈ നാടിന്‍റെ ചരിത്രം ഒരുപക്ഷേ ഗവര്‍ണര്‍ക്ക് അറിയില്ലായിരിക്കാം. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതാണ് നാടിന്‍റെ സംസ്‌കാരമെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍ കേരള ജനത അംഗീകരിക്കില്ല. സംസ്ഥാനത്തെ പിന്നോട്ട് നയിക്കുന്ന ഗവര്‍ണറുടെ നിലപാട് അപലപനീയമാണെന്നും വേണുഗോപാല്‍ പറഞ്ഞു.