
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ മത്സരിക്കില്ലെന്നാണ് കരുതുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അൻവറിന്‍റെ കാര‍്യത്തിൽ പ്രത‍്യേക അജൻഡ ഇല്ലെന്നും കമ്മ‍്യൂണിക്കേഷൻ ഗ‍്യാപ്പ് ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് നേതൃത്വം അൻവറിന്‍റെ വിഷയം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന് കോൺഗ്രസിന്‍റെതായ രീതിയുണ്ടെന്നും എല്ലാവരുമായി കൂടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും കെസി വ‍്യക്തമാക്കി.
അതേസമയം ആന്‍റോ ആന്‍റണിയുമായുള്ള കൂടിക്കാഴ്ച വ‍്യക്തിപരമായ കാര‍്യമാണെന്നും തന്‍റെ സഹപ്രവർത്തകനായ നേതാവുമായി സംസാരിക്കുന്നതിൽ എന്താണ് വാർത്തയെന്നും കെസി ചോദിച്ചു.