യഥാർഥ കമ്യൂണിസ്റ്റുകൾ യുഡിഎഫിന് വോട്ട് ചെയ്യും: കെ.സി. വേണുഗോപാൽ

''ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നു. മണിപ്പൂരിൽ നമ്മൾ ഇത് കണ്ടതാണ്. അതാണ് ബിജെപിയുടെ യഥാർഥ മുഖം.''
രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുന്ന ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ.
രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുന്ന ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ.

ആലപ്പുഴ: യഥാർഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ. ആലപ്പുഴ മണ്ഡലത്തിലെ രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ ഒന്നും പറയാൻ ഇല്ലാത്ത അവസ്ഥയാണ്. ഇപ്പോൾ ഭരിക്കുന്ന ബിജെപി രാജ്യം ഭിന്നിപ്പിച്ചു ഭരിക്കുകയാണ്. ന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നു. മണിപ്പൂരിൽ നമ്മൾ ഇത് കണ്ടതാണ്. അതാണ് ബിജെപിയുടെ യഥാർഥ മുഖം. ഈ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. ഇത്തവണ എല്ലാ പ്രതികൂല സാഹചര്യങ്ങളും മറികടക്കുമെന്നും കെസി പറഞ്ഞു. മോദീ ഗവൺമെൻറിനെ താഴെയിറക്കുക എന്നതാണ് ലക്ഷ്യമെന്നും ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും കെ.സി. വേണുഗോപാൽ.

ഇന്ത്യയിലെ ഓരോ പൗരന്‍റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അതിനും ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

ഇന്ത്യൻ ഭരണഘടന മാറ്റി മറിക്കണം എന്നാണ് സംഘപരിവാർ ഭരിക്കുന്ന കേന്ദ്ര സർക്കാർ പറയുന്നത്. മനുഷ്യർ പരസ്പരം മതത്തിന്‍റെ പേരിൽ തമ്മിലടിപ്പിച്ചു ഇന്ത്യയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഈശ്വരന്‍റെ പേരിലാണ് ഇവിടെ ഭിന്നിപ്പിച്ചു ഭരിക്കാൻ ശ്രമിക്കുന്നത് ഈശ്വര ഭയമുള്ളവർ മനുഷ്യരെ തമ്മിൽ തല്ലി പഠിപ്പിക്കുമോ എന്നും കെസി ചോദിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com