രാഹുലിനെക്കുറിച്ച് സ്ത്രീകൾ ഭയത്തോടെ സംസാരിക്കുന്നു; മിണ്ടാതിരിക്കാനാവുന്നില്ലെന്ന് കെസിയുടെ ഭാര്യ

പേര് പറ‍യാതെയായിരുന്നു ആശയുടെ പ്രതികരണം. ചർച്ച‍യായതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചു
kc venugopal wife facebook post against rahul mamkootathil

കെ.സി. വേണഗോപാലും ഭാര്യ ആശയും | രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: വിവാദങ്ങളും ആരോപണങ്ങളും കടുക്കുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരോഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ ഭാര്യ ആശ. ഫെയ്സ്‌ബുക്കിലൂടെയായിരുന്നു ആശയുടെ പ്രതികരണം.

ഒന്നും മിണ്ടാതിരിക്കാനാവുന്നില്ലെന്നും സ്ത്രീകളെല്ലാം ഇപ്പോൾ അയാളെക്കുറിച്ച് ഭയത്തോടെ സംസാരിക്കുന്നെന്നും ആശ കുറിച്ചു.

പേരു പറയാതെയായിരുന്നു വിമർശനം. ഒരു നേതാവിനെക്കുറിച്ച് ദിവസങ്ങളായി പുറത്തു വരുന്ന വാർത്തകൾ ഭ‍യപ്പെടുത്തുന്നതാണ്. പെൺകുട്ടികളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്താൻ പറ്റുമെന്നും, പെട്ടെന്ന് മാഞ്ഞു പോവുന്ന സന്ദേശങ്ങളയക്കാനും പറ്റുമെന്നും, ഗൂഗിൾ പേയിലും സന്ദേശമയക്കാമെന്നും, സ്ക്രീൻ ഷോട്ട് എടുക്കാനാവാത്ത സന്ദേശം അയക്കാമെന്നും, മറഞ്ഞിരുന്ന് വീഡിയോ കോൾ ചെയ്യാമെന്നുമെല്ലാം വാർത്തകളിലൂടെയാണ് താൻ മനസിലാക്കിയതെന്ന് ആശ കുറിച്ചു.

വീടുകളിലിരുന്ന് ചെറിയ കുട്ടികൾ പോലും ഇത് ശ്രദ്ധിക്കുകയാണ്. ഇത് വളരെ ആശങ്ക ഉണ്ടാക്കുന്നുവെന്നും ആശ പ്രതികരിച്ചു. എന്നാൽ, ചർച്ചയായതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com