കീമിൽ അനാസ്ഥ ആരോപിച്ച് മന്ത്രി ആർ. ബിന്ദുവിന്‍റെ ഓഫീസിലേക്ക് കെഎസ്‌യു മാർച്ച്; സംഘർഷം

മന്ത്രിയുടെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്കായിരുന്നു കെഎസ്‌യു നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്
ksu march to minister r. bindu office in alleging negligence in keam rank list

കീം അനാസ്ഥ ആരോപിച്ച് മന്ത്രി ആർ. ബിന്ദുവിന്‍റെ ഓഫീസിലേക്ക് കെഎസ്‌യു മാർച്ച്; സംഘർഷം

representative image

Updated on

തൃശൂർ: കീം റാങ്ക് ലിസ്റ്റ് ഉന്നത വിദ‍്യാഭ‍്യാസ മന്ത്രി ആർ. ബിന്ദുവിന്‍റെ അനാസ്ഥ മൂലമാണ് ഹൈക്കോടതി റദ്ദാക്കിയതെന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

മന്ത്രിയുടെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്കായിരുന്നു കെഎസ്‌യു നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പിന്നീട് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കീം പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്നും എല്ലാ വിദ‍്യാർഥികളുടെയും നീതി ഉറപ്പാക്കാനായിരുന്നു സർക്കാരിന്‍റെ ശ്രമമെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com