കെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ഖത്തർ എയർവേയ്സ് വിമാനത്തിലെത്തിച്ച മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങി
kenya accident death

കെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

Updated on

നെടുമ്പാശേരി: കെനിയയിലെ നെഹ്റൂറുവിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്.

ഖത്തർ എയർവേയ്സ് വിമാനത്തിലെത്തിച്ച മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങി. വ‍്യവസായ മന്ത്രി പി. രാജീവ് ആദരാഞ്ജലി അർപ്പിച്ചു. ജൂൺ 9നായിരുന്നു ഖത്തറിൽ നിന്നും കെനിയയിൽ വിനോദസഞ്ചാരത്തിനെത്തിയ 28 ഇന്ത‍്യക്കാർ ഉൾപ്പെടുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com