രണ്ടു ദിവസം ഡ്രൈ ഡേ; മദ്യശാലകളിൽ തിങ്കളാഴ്ച തിരക്കേറും

തിങ്കളാഴ്ച ബിവറേജസ് ഔട്ട്ലെറ്റുകളിൽ വൻ‌തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് എക്സൈസ് വകുപ്പുകള്‍ മുന്നൊരുക്കത്തിൽ
രണ്ടു ദിവസം ഡ്രൈ ഡേ; മദ്യശാലകളിൽ തിങ്കളാഴ്ച തിരക്കേറും Kerala dry day
രണ്ടു ദിവസം ഡ്രൈ ഡേ; മദ്യശാലകളിൽ തിങ്കളാഴ്ച തിരക്കേറും
Updated on

ആലപ്പുഴ: ചൊവ്വ, ബുധൻ ദിവസങ്ങളിൽ തുടർച്ചയായി സംസ്ഥാനത്ത് ഡ്രൈ ഡേ. തിങ്കളാഴ്ച ബിവറേജസ് ഔട്ട്ലെറ്റുകളിൽ വൻ‌തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് എക്സൈസ് വകുപ്പുകള്‍ മുന്നൊരുക്കത്തിൽ.

ഒക്ടോബര്‍ ഒന്നിനും തൊട്ടടുത്ത ദിവസം ഗാന്ധി ജയന്തിക്കുമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ അടച്ചിടുന്നത്.

അടുപ്പിച്ച് രണ്ട് ദിവസം ഒരു തുള്ളി മദ്യം പോലും ലഭിക്കാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച മദ്യം വാങ്ങാൻ മദ്യശാലകൾക്ക് മുന്നിൽ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ബിവറേജസ് കോർപറേഷൻ ഏർപ്പെടുത്തും.

അവധി ദിനങ്ങള്‍ മുന്‍കൂട്ടി കണ്ട് ആവശ്യത്തിന് സാധനം സ്റ്റോക്ക് ചെയ്യുന്ന സ്വഭാവം മലയാളികള്‍ക്കുണ്ട്. അതുകൊണ്ടു തന്നെ തുടർച്ചയായി അവധി ദിനങ്ങള്‍ വരുമ്പോഴും ഇത് മൊത്തത്തിലുള്ള വില്‍പ്പനയെ ബാധിക്കാന്‍ സാദ്ധ്യത കുറവാണ്.

അവധി ദിനങ്ങള്‍ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്‍പ്പന നടക്കാനും സാദ്ധ്യത കൂടുതലാണ്. ഇത്തരക്കാരെ പിടികൂടാന്‍ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും എക്സൈസ് വകുപ്പും. ഇതിനായി വരും ദിവസങ്ങളില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com