കേരളത്തിനു 4 പുതിയ ട്രെയ്നുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം നഗരത്തിന്‍റെ സമഗ്ര വികസന രേഖാ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തും.
Kerala 4 new trains

അമൃത് ഭാരത് ട്രെയ്ൻ.

പ്രതീകാത്മക ചിത്രം - File

Updated on

തിരുവനന്തപുരം: പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയ്‌നുകളിലെ മൂന്ന് സർവീസുകളും ഗുരുവായൂർ-തൃശൂർ പാസഞ്ചറുമടക്കം കേരളത്തിനു നാലു പുതിയ ട്രെയ്‌നുകൾ. 23നു തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യും.

കേരളത്തിന്‍റെ നാലും തമിഴ്നാടിന്‍റെ രണ്ടും ട്രെയ്‌നുകളാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. നഗരസഭാ ഭരണം കിട്ടിയതിന് ശേഷമുള്ള തിരുവനന്തപുരം നഗരത്തിന്‍റെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും.

പുതിയതായി അനുവദിച്ച ട്രെയ്നുകൾ:

  1. തിരുവനന്തപുരം - താംബരം

  2. തിരുവനന്തപുരം - ഹൈദരാബാദ്

  3. നാഗർകോവിൽ - മംഗളൂരു

  4. ഗുരുവായൂർ - തൃശൂർ പാസഞ്ചർ

ഇതിൽ ആദ്യത്തെ മൂന്നെണ്ണം അമൃത് ഭാരത് ട്രെയ്‌നുകളാണ്.

ഗുരുവായൂർ-തൃശൂർ പ്രതിദിന പാസഞ്ചർ വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 6.50ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 8.10ന് തിരിച്ച് 8.45ന് ഗുരുവായൂരിലെത്തും.

നാഗർകോവിൽ - ചർലാപ്പള്ളി, കോയമ്പത്തൂർ - ധൻബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്‌നാടിന് ലഭിച്ച സർവീസുകൾ.

ഷൊർണൂർ - നിലമ്പൂർ പാത വൈദ്യുതീകരിക്കാനുള്ള നിർദേശവും റെയ്‌ൽവേ പാസാക്കിയിട്ടുണ്ട്. ഒപ്പം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com