നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ 28 ദിവസം, ജൂലൈ 25 ന് അവസാനിക്കും; എ.എൻ. ഷംസീർ

ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല
kerala assembly meeting at june 10 to july 25th
AN Shamseerfile
Updated on

തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. 28 ദിവസമാവും സഭ സമ്മേളിക്കുക. ജൂലായ് 25 നാണ് സഭ സമ്മേളനം അവസാനിക്കുക. ആദ്യ ദിവസത്തെ ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോ സെഷനും ഉണ്ടാവുമെന്നും സ്പീക്കർ അറിയിച്ചു.

ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായി സ്പീക്കര്‍ എ.എൻ. ഷംസീര്‍ അറിയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ പ്രതിനിധീകരിക്കുന്ന തലശേരി മണ്ഡലത്തിൽ എൽഡിഎഫിനേറ്റ തിരിച്ചടി പൊതുവായി ഉണ്ടായ വികാരത്തിലാണെന്നും തന്‍റെ മണ്ഡലം മാത്രം ഒഴിവാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ആവർത്തനം തന്നെയാണ് ഇത്തവണയും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ വാർഡ് പുനർനിർണയ ബിൽ ആദ്യ ദിവസം സഭയിൽ അവതരിപ്പിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com