നിയമസഭയിലെ പ്രതിഷേധം; 3 എംഎൽഎമാർക്ക് സസ്പെൻഷൻ

മൂന്ന് പ്രതിപക്ഷ എംഎൽഎമാരെയാണ് സ്പീക്കർ സസ്പെൻഡ് ചെയ്തത്
kerala assembly opposition mlas suspended

നിയമസഭയിലെ പ്രതിഷേധം; 3 എംഎൽഎമാർക്ക് സസ്പെൻഷൻ

Updated on

തിരുവനന്തപുരം: നിയമസഭ പ്രതിഷേധത്തിൽ കടുത്ത നടപടിയുമായി സ്പൂക്കർ. 3 പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ എം. വിൻസന് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വാച്ച് ആൻഡ് വാർഡിനെ മർദിച്ചെന്നാരോപിച്ചാണ് സസ്പെൻഷൻ.

വാച്ച് ആൻഡ് വാർഡുമാർക്കെതിരേ നിരന്തരം ആക്രമിച്ചു. സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവർത്തനങ്ങളും പ്രതികരണങ്ങളുമാണ് പ്രതിപഷത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായത് തുടങ്ങിയവ ചൂണ്ടിക്കാട്ടി പാർലമെന്‍ററി കാര്യ മന്ത്രി എം.ബി. രാജേഷ് പ്രമേയം അവതരിപ്പിക്കുകയായിരുന്നു. തുടർന്നാണ് 3 എംഎൽഎമാരെ സസ്പെൻഡ് ചെയ്തതായി സ്പീക്കർ അറിയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com