ജ്ഞാനേഷ് കുമാറിനെ പുറത്താക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ, എതിർത്ത് ബിജെപി

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാനായി പ്രമേയം പാസാക്കുന്നത്
kerala assembly passes historic resolution against gyanesh kumar

ജ്ഞാനേഷ് കുമാറിനെ പുറത്താക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ, എതിർത്ത് ബിജെപി

Updated on: 

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി കേരള നിയമസഭ. ജ്ഞാനേഷ് കുമാറിന്‍റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശ്വസ്യത നഷ്ടപ്പെടുത്തിയെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാനായി പ്രമേയം പാസാക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിലവതരിപ്പിച്ച പ്രമേയത്തെ യുഡിഎഫ് - എൽഡിഎഫ് എംഎൽഎമാർ പിന്തുണച്ചു. 3 ബിജെപി എംഎൽഎമാർ ഇതിൽ എതിർപ്പറിയിച്ചു.

എസ്ഐആർ അപാകത കാരണം അർഹരായവർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായെന്നടക്കം പ്രമേയം കുറ്റപ്പെടുത്തി. നിലവിലെ കമ്മിഷന്‍റെ വിശ്വാസ്യത ഇല്ലാതാക്കി. ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണം. കമ്മിഷണമാരെ തെരഞ്ഞെടുക്കുന്ന രീതി മാറ്റണം.

ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി കമ്മിഷണമാരെ തെരഞ്ഞെടുക്കുന്ന സമിതി പുനസംഘടിപ്പിക്കണമെന്നടക്കം പ്രമേയം ആവശ്യപ്പെടുന്നുണ്ട്. ഇതിന് വേണ്ട നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.

പ്രമേയത്തെ ശക്തമായി എതിർത്ത് ബിജെപി പ്രമേയത്തിൽ ഭേദഗതിയടക്കം നിർദേശിച്ചു. എസ്ഐആറിൽ അപാകതയാമെന്ന് പ്രമേയം പാസാക്കിയാൽ നിയമസഭാ കക്ഷികളെ പിരിച്ചുവിടുകയാണെ വേണ്ടതെന്ന് ബി.ബി. ഗോപകുമാർ ഭേദഗതി അവതരിപ്പിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാൽ ബിജെപിയുടെ ഭേദഗതികൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

logo
Metro Vaartha
www.metrovaartha.com