ഏപ്രിൽ രണ്ടാം വാരം തെരഞ്ഞെടുപ്പ്‍? കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ‌ അടുത്ത മാസം കേരളത്തിലെത്തും!

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന
kerala assembly polls may be held in april second week

ഏപ്രിൽ രണ്ടാം വാരം തെരഞ്ഞെടുപ്പ്‍? കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ‌ അടുത്ത മാസം കേരളത്തിലെത്തും!

election commission of india - file image

Updated on

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഫെബ്രുവരിയിൽ കേരളത്തിലെത്തും. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറും, കമ്മിഷണർമാരും സംസ്ഥാനത്തെ ഒരുക്കങ്ങൾ വിലയിരുത്തും. ഏപ്രിൽ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത വിലയിരുത്തും. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.

അതേസമയം, എസ്ഐആറിന്‍റെ ഭാഗമായി വെട്ടിയ അർഹരായ എല്ലാവരെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്.

മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com