നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം; ചോദ്യങ്ങളുമായി യുഡിഎഫ്, ഗവര്‍ണര്‍ക്കെതിരെ കടുപ്പിക്കാൻ സർക്കാർ

ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് ഒത്തുകളിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കേരള നിയമസഭാ മന്ദിരം
കേരള നിയമസഭാ മന്ദിരം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് നിയമസഭയില്‍ ഇന്ന് തുടക്കം. നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ തയ്യാറാകാതിരുന്ന ഗവര്‍ണര്‍ക്കെതിരെ ഭരണപക്ഷം ആക്രമണം കടുപ്പിക്കും. നയപ്രഖ്യാപന പ്രസംഗം വെറും 1 മിനിറ്റ് 17 സെക്കന്‍ഡിലാണ് ഗവര്‍ണർ ഒതുകിയത്.

അതേസമയം ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് ഒത്തുകളിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ക്ഷേമപെൻഷൻ കുടിശ്ശിക മുതൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ട് വരെ അടിയന്തിര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. കേരളീയം, നവകേരള ധൂർത്ത്, യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രിയുടെ ഗൺമാന്‍ ആക്രമിച്ച സംഭവം, ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക, എക്സാലോജികിനെതിരായ റിപ്പോര്‍ട്ടുകളില്‍ അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, കെഎസ്ആര്‍ടിസി പ്രശ്നം, സപ്ലൈകോയിലെ അനിശ്ചിതത്വം എന്നിവയെല്ലാം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും.

അസാധാരണ പോരിനിടെയാണ് നന്ദിപ്രമേയ ചർച്ച നടക്കുന്നത്. ഇതോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com