കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി. ബി. അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർക്കും കേരള പ്രഭ പുരസ്‌കാരം ലഭിച്ചു
kerala awards 2025

ഡോ. എം.ആർ. രാഘവവാര്യർ, പി.ബി. അനീഷ്, രാജശ്രീ വാര്യർ

Updated on

തിരുവനന്തപുരം: 2025 ലെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്ക് ഡോ എം.ആർ. രാഘവവാര്യർക്കാണ് കേരള ജ്യോതി പുരസ്‌കാരം. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി. ബി. അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർക്കും കേരള പ്രഭ പുരസ്‌കാരം ലഭിച്ചു.

5 പേർക്കാണ് കേരള ശ്രീ പുരസ്കാരം. കായിക രംഗത്ത് നിന്ന് അഭിലാഷ് ടോമിക്കാണ് കേരള ശ്രീ പുരസ്കാരം. മാധ്യമ പ്രവർത്തനത്തിന് ശശികുമാറിനും വിദ്യാഭ്യാസ രംഗത്ത് ടികെഎം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർക്കും പുരസ്കാരം നൽകും. സ്റ്റാർട്ടപ്പ് രംഗത്തെ സംഭാവനകൾക്ക് എം.കെ. വിമൽ ഗോവിന്ദിനും വിവിധ മേഖകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് ജിലുമോൾ മാരിയറ്റ് തോമസിനും കേരള ശ്രീ സമ്മാനിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com