ബ​ക്രീ​ദ്: സംസ്ഥാനത്ത് നാളെ ബാങ്ക് അവധി

മാവേലി സ്റ്റോറുകൾക്ക് 28, 29 തീയതികളിൽ അവധിയായിരിക്കും
ബ​ക്രീ​ദ്: സംസ്ഥാനത്ത് നാളെ ബാങ്ക് അവധി
Updated on

തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെ ബാങ്കുകള്ക്ൾ അവധി. കലണ്ടർ പ്രകാരമുള്ള അവധിയായതിനാൽ നാളെ ബാങ്കുകൾ പ്രവർത്തിക്കില്ല. സർക്കാർ നേരത്തെ 28നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 29 നാ​ണ് ബ​ക്രീ​ദ്. ഈ സാഹചര്യത്തിൽ നാളത്തെ അവധി നിലനിർത്തിയാണ് 29നും അവധി പ്രഖ്യാപിച്ചത്.

അതേസമയം, നാളെ റേഷൻകടകൾ തുറന്ന് പ്രവർത്തിക്കും മറ്റന്നാൾ അവധിയായിരിക്കും. മാവേലി സ്റ്റോറുകൾക്ക് 28, 29 തീയതികളിൽ അവധിയായിരിക്കും. സപ്ലൈകോയുടെ ഇതര വിൽപന ശാലകൾക്ക് 29ന് മാത്രം അവധിയായിരിക്കും.നാളെയും മറ്റന്നാളും ഹൈക്കോടതിയും അവധിയായിരിക്കും.

പെ​രു​ന്നാ​ള്‍ ദി​ന​മാ​യ 29ന് ​അ​വ​ധി ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കാ​ന്ത​പു​രം എ ​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്‍കി​യിയിരുന്നു. ഇത് കണക്കിലെടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് 29ന് അവധി നല്കാൻ തീരുമാനമായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com