പട്ടികജാതി വികസനത്തിന് 2729 കോടി രൂപ അനുവദിച്ച് ധനമന്ത്രി

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു
പട്ടികജാതി വികസനത്തിന് 2729 കോടി രൂപ അനുവദിച്ച് ധനമന്ത്രി

തിരുവനന്തപുരം: പട്ടികജാതി വികസനത്തിനായി 2729 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. ഭൂരഹിത പട്ടിക ജാതി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ 180 കോടി രൂപയും അനുവദിച്ചതായും പട്ടിക ജാതി  നൈപുണ്യ വികസത്തിന് 50 കോടി രൂപയും വകയിരുത്തിയതായി  ധനമന്ത്രി ബജറ്റിൽ വ്യക്താമാക്കി.   മുന്നോക്ക വികസനത്തിനായി 38.75 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കി. 

പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതിന്‍റെ  90% ഗുണഭോക്താക്കളും വനിതകളായിരിക്കും. ജനനീ ജൻമ രക്ഷക്ക് 17 കോടി പട്ടിക വർഗ്ഗ പരമ്പരാഗത വൈദ്യ മേഖലക്ക്  4 ലക്ഷവും പിന്നാക്ക വികസന കോർപ്പറേഷൻ പ്രവർത്തനങ്ങൾക്ക് 14 കോടി ഗോത്ര ബന്ധു പദ്ധതിക്ക് 14 കോടി സാമൂഹ്യ സുരക്ഷക്ക് 757.71 കോടിരൂപയും അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കി

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളുടെ നവീകരണത്തിനായി 20 കോടി രൂപയും അനുവദിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com