KN Balagopal
KN Balagopal

കേന്ദ്രം അവഗണന തുടർന്നാൽ പ്ലാൻ ബി സ്വകാര്യ നിക്ഷേപം | Budget Updates

കേരളം സൂര്യോദയ സമ്പദ് ഘടനയിലേക്ക് മാറുന്നു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം തുടങ്ങി

പങ്കാളിത്ത പെൻഷന് പകരം പുതിയ പെന്‍ഷന്‍ സ്‌കീം

പങ്കാളിത്ത പെൻഷൻ പിൻവലിച്ചു. പുതിയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കും.

മദ്യ വില കൂട്ടും

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലിറ്ററിന് 10 രൂപ വർധിപ്പിക്കും

കോടതി നിരക്കുകൾ കൂട്ടി

കോടതി നിരക്കുകൾ കൂട്ടും. അപ്പീലുകൾക്ക് ഫീസ് വർധിപ്പിച്ചു.

ക്ഷേമപെൻഷനിൽ വർധനയില്ല

ക്ഷേമപെൻഷനിൽ വർധനയില്ല, കൊടുത്തു തീർക്കാനുള്ളത് തീർക്കുമെന്ന് ധനമന്ത്രി

മാർഗ ദീപം സ്കോളർഷിപ്പിന് 20 കോടി രൂപ മാറ്റി വച്ചു

ആയുഷ് പദ്ധതിക്ക് 25 കോടി

പട്ടികജാതി വികസനത്തിന് 2976 കോടി രൂപ അനുവദിച്ചു

പട്ടികജാതി വികസനത്തിന് 2976 കോടി രൂപയും അംബേദ്കര്‍ ഗ്രാമവികസന പദ്ധതിക്ക് 50 കോടിയും പട്ടികവര്‍ഗ വികസനത്തിന് 859 കോടിയും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് 57 കോടിയും നീക്കിവെച്ചു.

കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിക്കായി 678.54 കോടി രൂപ

കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിക്കായി 678.54 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി ഈ സര്‍ക്കാര്‍ ഇതുവരെ 2545 കോടി രൂപ ചെലവഴിച്ചു.

പരമ്പരാഗത തൊഴിലാളികൾക്ക് 90 കോടി

തൊഴിലുറപ്പ് പദ്ധതിക്ക് 165 കോടിരൂപ മാറ്റിവച്ചു

സ്പോർട്സ് കൗൺസിലിന് 34 കോടി രൂപ 

കലാമണ്ഡലത്തിന് 19 കോടി

കാർഷിക സർവകലാശാലയ്ക്ക് 78 കോടി

സ്കൂൾ ഉച്ചഭക്ഷണത്തിന് 352 കോടി, സൗജന്യ യൂണിഫോം വിതരണത്തിന് 135.34 കോടി

ഒരു ജില്ലയിൽ ഒരുമോഡൽ സ്കൂൾ

ഒരു ജില്ലയിൽ ഒരുമോഡൽ സ്കൂൾ നടപ്പാക്കുമെന്ന് ധനമന്ത്രി

കെഎസ്ആർടിസിക്ക് 128 കോടി

കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 128 കോടി രൂപ വകയിരുത്തി. പുതിയ ബസുകള്‍ വാങ്ങാന്‍ 92 കോടി രൂപ നീക്കിവെച്ചു

ടൂറിസം മേഖല- സ്വകാര്യവത്കരണം

സ്വകാര്യമേഖലയുടെ സഹകരണത്തോടെപ്രാദേശിക, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും.ഇതിനായി 5000 കോടിയുടെ സമാഹരണമാണ് ലക്ഷ്യം. പെരുവണ്ണാമൂഴിയില്‍ സ്വകാര്യ പങ്കാളിത്തോടെ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും.

റബര്‍ താങ്ങുവില കൂട്ടി

10 രൂപ കൂട്ടി റബര്‍ താങ്ങുവില 180 രൂപയാക്കിയതായി ധനമന്ത്രി. താങ്ങുവില കൂട്ടണമെന്നത് റബര്‍ കര്‍ഷകരുടെ ആവശ്യമായിരുന്നു. ഇത് പരിഗണിച്ചാണ് പ്രഖ്യാപനം

തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിന് 10 കോടി

2025 ഓടെ അതിദാരിദ്ര്യ നിർമാർജ്ജനം

അതിദാരിദ്ര നിർമാർജ്ജനത്തിന് 50 കോടി രൂപ അനുവദിച്ചു

ശബരിമല മാസ്റ്റർ പ്ലാനിന് 38 കോടി

ഭവന നിർമ്മാണ ബോർഡിന് 35 കോടി രൂപ അനുവദിച്ചു

89 കോടി മണ്ണ് സമാഹരണത്തിന്

പച്ചക്കറി കൃഷിക്ക് 78 കോടി

25 പുതിയ വ്യവസായ സ്വകാര്യ പാർക്കുകൾ

ലൈഫ് മിഷന് 1132 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

കുടുംബശ്രീക്ക് 262 കോടി

കുടുംബശ്രീ ഉപജീവന പദ്ധതി നടപ്പാക്കും

വന്യജീവി ആക്രമണംതടയാൻ 48 കോടി

പുനർഗേഹം പദ്ധതിക്ക് 40 കോടി

തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മത്സ്യത്തൊഴിലാളികൾക്കുള്ള അപകടം ഇൻഷുറൻസിന് 11 കോടിയും നൽകും. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടിയും നൽകും

ചന്ദന കൃഷി പ്രോത്സാഹിപ്പിക്കും

കന്നുകാലി പരിപാലനത്തിന് 45 കോടി

കായിക സ്റ്റാർട്ട്അപ്പുകൾ പ്രോത്സാഹിപ്പിക്കും

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം

കേരളത്തിലേക്ക് വിദേശ സര്‍വകലാശാല ക്യാംപസുകളെ സ്വാഗതം ചെയ്ത് ധനമന്ത്രി. വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കാനും വന്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചു

മത്സ്യബന്ധന മേഖലയ്ക്ക് 327 കോടി

ഉള്‍നാടൻ മത്സ്യബന്ധനത്തിന് 80 കോടി ,മത്സ്യഫെഡിന് മൂന്നു കോടി. നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടി.

നാളികേര വികസനത്തിന് 65 കോടി

കാർഷിക മേഖലയ്ക്ക് 1698 കോടി

കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും വിളപരിപാലനത്തിന് 531.9 കോടിയും കുട്ടനാട് പെട്ടിയും പറയും പദ്ധതിക്ക് 36 കോടിയും അനുവദിച്ചു. 

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കും

ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ നടപടി സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര നയം രൂപീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലും നിക്ഷേപം സ്വീകരിക്കുമെന്നും മന്ത്രി പറയുന്നു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് വായ്പയെടുക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനം

ടൂറിസം, വ്യവസായം, തുറമുഖം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി

വിദ്യാഭ്യാസ സഹായം

സാങ്കേതിക സർവകലാ ശാലയ്ക്ക് 10 കോടി

നികുതി വരുമാനം ഇരട്ടി

4 വർഷം കൊണ്ട് നികുതി വരുമാനം ഇരട്ടിയായി, അഭിമാന നേട്ടമെന്ന് ധനമന്ത്രി.

കെയർ സെന്‍റർ

വയോധികർക്കായി കെയർ സെന്‍റർ

വിഴിഞ്ഞം മേയില്‍ തുറക്കും

വിഴിഞ്ഞത്ത് എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന് ധനമന്ത്രി. വികസന കവാടമാണ് വിഴിഞ്ഞമെന്നും ഔട്ടര്‍ റിങ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കി മെയിൽ തുറക്കുമെന്നും കെ.എൻ ബാലഗോപാൽ

കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ B

കേന്ദ്ര അവഗണന തുടര്‍ന്നാണ് പ്ലാന്‍ ബിയുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും

തിരുവനന്തപുരത്തും കോഴിക്കോടും മെട്രൊ

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രൊ പദ്ധതി ഉടൻ നടപ്പാക്കും

കേരളം സൂര്യോദയ സമ്പദ് ഘടനയിലേക്ക് മാറുന്നു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം തുടങ്ങി