
വി.ഡി. സതീശൻ
MV
ബത്തേരിയിൽ ആർട്സ് ആൻഡ് സയൻസ് കോളെജ് ആരംഭിക്കും
മലപ്പുറത്ത് കാൻസർ സെന്‍റർ തുടങ്ങും
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ അവൾക്കൊപ്പം പദ്ധതി ആരംഭിക്കും. പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ വനിതകളെ എസ്എച്ച്ഒമാരാക്കും
അന്തരിച്ച മലയാള നടൻ സലിം കുമാറിന് എറണാകുളത്ത് സ്മാരകം നിർമിക്കും. ഇതിനു വേണ്ടി 1 കോടി രൂപ വകയിരുത്തി
തൊഴിൽ അവസരങ്ങൾ ഉണ്ടാക്കാൻ ഗ്ലോബൽ ജോബ് വാച്ച് ടവർ ആരംഭിക്കും. ഇതിനായി 2 കോടി രൂപ വകയിരുത്തി
മത്സ‍്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസ് വർധിപ്പിക്കും
സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്‍റർ ആരംഭിക്കും
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകൾ ചേർത്ത് കേരള എക്കോണമി കോറിഡോർ. ഇതിനായി 50 കോടി രൂപ വകയിരുത്തും
സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുമെന്ന് മുഖ‍്യമന്ത്രി. ഇത് പരിശോധിക്കാനായി കമ്മിഷനെ നിയോഗിക്കും
പുതുതലമുറയുടെ സംരംഭത്തിന് ഇൻക‍്യുബേഷൻ സെന്‍റർ ആരംഭിക്കുമെന്നും ഇതിനായി 10 കോടി വകയിരുത്തിയെന്നും മുഖ‍്യമന്ത്രി
ഹരിപ്പാടും തിരുവനന്തപുരത്തും മെഡിക്കൾ കോളെജുകൾ തുടങ്ങുമെന്ന് പ്രഖ‍്യാപനം
കശുവണ്ടി മേഖലയ്ക്ക് 56 കോടി രൂപ വകയിരുത്തി
ന‍്യൂനപക്ഷ ക്ഷേമത്തിന് 77.91 കോടി രൂപ അനുവദിച്ചു
വാർഷിക പദ്ധതി വിഹിതം 30, 370 കോടിയായി കുറച്ചു
ശിവഗിരി തീർഥാടന കൺവെൻഷൻ സെന്‍ററിന് 5 കോടി രൂപ വകയിരുത്തി
ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശൂരിൽ മ‍്യൂസിക്ക് അക്കാഡമി ആരംഭിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തി
ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കുമെന്നും മുഖ‍്യമന്ത്രി. ക്ഷീര വികസനത്തിനു വേണ്ടി 102 കോടി രൂപ വകയിരുത്തും
ജെൻസികൾക്കു വേണ്ടി സ്റ്റാർട്ട് അപ്പ് പദ്ധതി ആരംഭിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തും
സാഹിത‍്യകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്ക് ആരംഭിക്കും
ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിനായി 78.45 കോടി രൂപ വകയിരുത്തി
റബറിന്‍റെ താങ്ങുവില 250 ആയി ഉയർത്തുമെന്ന് പ്രഖ‍്യാപിച്ച് മുഖ‍്യമന്ത്രി
മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി വർധിപ്പിക്കുമെന്ന് മുഖ‍്യമന്ത്രി
ഗ്രാമ വികസനത്തിന് 2138.80 കോടി രൂപ
വനം വന‍്യജീവി വകുപ്പിന് 243.85 കോടി രൂപ അനുവദിച്ചു
എൻഡോസൾഫാൻ ദുരന്ത ബാധിതരെ ഏറ്റെടുക്കുമെന്ന് മുഖ‍്യമന്ത്രി
തൊഴിലുറപ്പ് പദ്ധതിക്കായി 1422 കോടി രൂപ
ഐഐടി മദ്രാസ് റിസർച്ച് പാർക്ക് മാത‍്യകയിൽ റിസർച്ച് പാർക്ക്. ഇതിനായി 60 കോടി രൂപ വകയിരുത്തി
വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിക്കായി 50 കോടി രൂപ അനുവദിച്ചു
കടുവ, പുലി സെൻസസ് നടത്തും
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന‍്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തും
മദർഷിപ്പ് നിർമാണം ലക്ഷ‍്യമിട്ട് കപ്പൽ നിർമാണ കേന്ദ്രം നടപ്പാക്കുമെന്ന് മുഖ‍്യമന്ത്രി
മലബാറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം ആരംഭിക്കാൻ 50 കോടി രൂപ വകയിരുത്തി
മുൻ മുഖ‍്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ സൗജന‍്യ ഇൻഷുറൻസ് പദ്ധതി പ്രഖ‍്യാപിച്ച് മുഖ‍്യമന്ത്രി