''വികസനത്തിൽ വിട്ടുവീഴ്ചയില്ല'', മൂന്ന് ലക്ഷം കോടി നിക്ഷേപം പ്രതീക്ഷിച്ച് കേരളം

സാമ്പത്തിക ഞെരുക്കത്തിലും വികസന പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ
KN Balagopal, Kerala Finance Minister
KN Balagopal, Kerala Finance Minister

തിരുവനന്തപുരം: കേരളം സാമ്പത്തിക ഞെരുക്കും നേരിടുകയും, കേന്ദ്ര സർക്കാർ സാമ്പത്തിക നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുകയാണെങ്കിലും സംസ്ഥാന വികസനത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമെന്നും ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. വരുന്ന മൂന്നു വർഷത്തിനുള്ളിൽ മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കാർഷിക മേഖലയ്ക്കായി 1698 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. റബറിന്‍റെ താങ്ങുവില കിലോഗ്രാമിനു 170 രൂപയിൽ നിന്ന് 180 രൂപയുമാക്കിയിട്ടുണ്ട്.

അതിദാരിദ്ര്യ നിർമാർജനത്തിനാ 50 കോടി രൂപ നീക്കിവച്ചതാണ് മറ്റൊരു ശ്രദ്ധേയ തീരുമാനം. സഹകരണ മേഖലയ്ക്ക് 134.42 കോടി രൂപയും വകയിരുത്തി.

വിനോദ സഞ്ചാര മേഖലയിലേക്ക് 5000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് ശ്രമം. മേഖലയുടെ വികസനത്തിനായി 351 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന്‍റെ ഭാഗമായി ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

റെയിൽവേ പാതകൾ ബലപ്പെടുത്തുകയും ഇരട്ടിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ ഭാവി വികസനത്തിന് അതിവേഗ റെയിൽ അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെ-റെയിൽ പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമം തുടരും. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.