സിഎഎ റദ്ദാക്കണം: നിയമപോരാട്ടം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

മുൻപ് സിഎഎക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം കേരളമാണ്
Pinarayi Vijayan
Pinarayi Vijayanfile
Updated on

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്താൻ സംസ്ഥാനമന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ഏത് രൂപത്തിൽ ആവശ്യപ്പെടണമെന്ന് അഭിഭാഷകരുമായി ആലോചിക്കും. മുതിർന്ന അഭിഭാഷകരുമായി എജി ഇന്ന് ചർച്ച നടത്തുമെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു.

മുൻപ് സിഎഎക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം കേരളമാണ്. നിയമം തന്നെ ഭരണഘടന വിരുദ്ധമെന്നാകും കേരളം സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടുക. സിഎഎ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് ര മേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിൽ പ്രത്യേക ഹർജി നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പൗരത്വ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ ഹർജിയും നൽകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com