
പിണറായി വിജയൻ
file image
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്‍റെ നികുതി ഇതര വരുമാനം വർധിപ്പിക്കാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നിയമനങ്ങൾ.
ഭക്ഷ്യസുരക്ഷ ഓഫിസർ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിൽ 10 തസ്തികകളും മിനിസ്റ്റീരിയൽ വിഭാഗത്തിൽ സീനിയർ സൂപ്രണ്ട്-1, ജൂനിയർ സൂപ്രണ്ട്-6, ക്ലർക്ക്-5 തസ്തികളുമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ അനലറ്റിക്കൽ വിഭാഗത്തിൽ ഗവൺമെന്‍റ് അനലിസ്റ്റ്-1, ജൂനിയർ റിസർച്ച് ഓഫിസർ-2, റിസർച്ച് ഓഫിസർ (മൈക്രോബയോളജി)-3, ടെക്നിക്കൽ അസിസ്റ്റന്‍റ് ഗ്രേഡ് 2- 2 തസ്തികകൾ, ലാബ് അസിസ്റ്റന്‍റ്-2 എന്നീ തസ്തികകളും പുതുതായി സൃഷ്ടിക്കും.
കൂടാതെ, തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2 അഞ്ച് തസ്തികൾ സൃഷ്ടിക്കും. മുൻപ് മൊബൈൽ കോടതികളായി പ്രവർത്തിച്ചുവന്നതും നിലവിൽ റെഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളായി മാറിയതുമായ കോടതികളിലാണ് തസ്തികൾ സൃഷ്ടിക്കുക.