മന്ത്രിസഭായോഗ തീരുമാനം; ആരോഗ്യവകുപ്പിലും ജുഡീഷ്യറിയിലും പുതിയ തസ്തികകൾ

വിവിധ വകുപ്പുകളിലായി 523 പുതിയ തസ്തികകൾ
kerala cabinet decisions

പിണറായി വിജയൻ

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 523 പുതിയ തസ്തികകൾ സൃഷ്ടികകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി 436 ഹെൽത്ത് ഇൻസ്പെക്‌റ്റർ തസ്തികകളും പിഎസ് സിയിൽ 35 തസ്തികകളും ജുഡീഷ്യറിയിൽ 52 തസ്തികകളുമാണ് പുതുതായി അനുവദിച്ചത്.

ഹെൽത്ത് ഇൻസ്പെക്റ്റർ ഗ്രേഡ് -11 താൽക്കാലിക തസ്തികകൾ നിലവിലില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. ശുചിത്വ-ആരോഗ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.

എംപ്ലോയ്മെന്‍റ്-എക്സ്ചേഞ്ച് മുഖേന കരാർ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികകളിലേക്കുള്ള നിയമനം നടത്തുക. ജില്ല ജുഡിഷ്യറി എസ്റ്റാബ്ലിഷ്മെന്‍റിൽ 52 തസ്തികകൾ കൂടി അനുവദിച്ചു. കോടതി നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നീതിന്യായ മേഖലയിലും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ തസ്തികകൾ വഴിയൊരുക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com