'രഞ്ജിത്തിനെ മാറ്റണം'; ചെയര്‍മാനെതിരേ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം

വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് രഞ്ജിത്തുമായി സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു
Renjith
Renjithfile
Updated on

തിരുവനന്തപുരം: ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തെ ചൊല്ലി വിവാദങ്ങൾ മുറുകുന്നതിനിടെ ചെയർമാൻ രഞ്ജിത്തിനെതിരേ ചലച്ചിത്ര അക്കാദമിയിലും പടനീക്കം. ചെയർമാൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്നാരോപിച്ച് അക്കാദമി ഭാരവാഹികളിൽ ചിലർ സമാന്തര യോഗം ചേർന്നു അക്കാദമി ഭാരവാഹികളായ 15 പേരിൽ 9 പേരാമ് യോഗം ചേർന്നത്.

രഞ്ജിത്തിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകാനാണ് നീക്കമെന്നാണ് വിവരം. ഐഎഫ്എഫ്കെ നടക്കുന്ന സാഹചര്യത്തിൽ പരസ്യമായി രംഗത്തു വരേണ്ടന്നാണ് ഇവരുടെ തീരുമാനം.

വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് രഞ്ജിത്തുമായി സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. നവകേരള സദസ് തീര്‍ന്നാലുടന്‍ രഞ്ജിത്തുമായി നേരിട്ടു കാണുന്നുണ്ടെന്നാണ് സജി ചെറിയാന്‍ വ്യക്തമാക്കിയത്.

ഡോ.ബിജുവിനെതിരെയും നടന്‍ ഭീമന്‍ രഘുവിനെതിരെയും രഞ്ജിത് അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. രഞ്ജിത്തിന്‍റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കെഎസ്എഫ്ഡിസി ബോര്‍ഡ് അംഗത്വം ഡോ.ബിജു രാജിവച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com