

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്തുവയസുകാരൻ ചികിത്സയിൽ
file image
ചേർത്തല: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. തണ്ണീർമുക്കം വാരനാട് സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായാണ് വിവരം.
രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ടുമാസം മുൻപാണ് കേരളത്തിലേക്കെത്തിയത്. തുടർന്ന് പള്ളിപ്പുറത്തെ അമ്മ വീട്ടിലും വാരനാട്ടുള്ള വീട്ടിലുമായി മാറി മാറിയാണ് താമസിച്ചിരുന്നത്. അതിനാലാണ് ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലാത്തത്.