കൂടുതൽ പേർക്കും ഒരു കുട്ടി മതിയെന്ന നിലപാട്; സംസ്ഥാനത്ത് 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികൾ കുറഞ്ഞു!

പോളിയോ നിർമാർജനയത്നത്തിന്‍റെ ഭാഗമായി തുള്ളിമരുന്ന് നൽകുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഓരോവർഷവും കുറയുന്നു
kerala child population decline

കൂടുതൽ പേർക്കും ഒരു കുട്ടി മതിയെന്ന നിലപാട്; സംസ്ഥാനത്ത് 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവ്!

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ജനന നിരക്കിൽ വൻ കുറവെന്ന് കണക്കുകൾ. പോളിയോ നിർമാർജനയത്നത്തിന്‍റെ ഭാഗമായി തുള്ളിമരുന്ന് നൽകുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഓരോവർഷവും കുറയുന്നു.

കഴിഞ്ഞ 10 വർഷത്തിൽ 6.2 ലക്ഷം കുട്ടികളുടെ കുറവാണ് ഉണ്ടായത്. 2016 ൽ അഞ്ചുവയസിൽ താഴെയുള്ള 26 ലക്ഷം കുട്ടികൾക്കാണ് വാക്സിനേഷൻ നടത്തിയത്. എന്നാൽ ഇത്തവണയത് 19.8 ലക്ഷമായി കുറഞ്ഞു. 2018 മുതലാണ് ഇത്തരമൊരു കുറവുണ്ടായത്. ജനന നിരക്കിലുണ്ടായ കുറവാണ് കാരണം.

ഒറ്റകുട്ടി മതിയെന്ന തീരുമാനമാണ് ജനന നിരക്കിലെ ഇടിവിന് കാരണം. ചിലർ കുട്ടികളെ വേണ്ടെന്ന് വ‍യ്ക്കുന്നതും ഇതിന് കാരണമാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. വിദേശത്തു ജോലിക്കു പോകുന്നവർ അവിടെ സ്ഥിരതാമസമാക്കുന്നതും കുട്ടികൾ കുറയാൻ കാരണമാണ്.

logo
Metro Vaartha
www.metrovaartha.com