''കരൂർ അപകടം സിബിഐ അന്വേഷിക്കണം''; കേരള മുഖ്യമന്ത്രിയുടെ ഓഫിസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി

ഡിഎംകെ നേതാക്കളുടെയും ചില പൊലീസ് ഉദ്യോഗസ്ഥരുടെയും പേരുകൾ മെയിലിലുണ്ട്
kerala cm office cliff house bomb threat karur stampede
cm - pinarayi vijayan

file image

Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫിസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി. തമിഴ്നാട്ടിൽ നടന്ന കരൂർ ദുരന്തം ബോധപൂർവം സൃഷ്ടിച്ചതാണെന്നും സിബിഐ അന്വേഷണം വേണമെന്നും ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്.

ഡിഎംകെ നേതാക്കളുടെയും ചില പൊലീസ് ഉദ്യോഗസ്ഥരുടെയും പേരുകൾ മെയിലിലുണ്ട്. ഇവർക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും ആരോപിക്കുന്നു. സിബിഐ അന്വേഷണം നടത്തിയില്ലെങ്കിൽ കേരള മുഖ്യമന്ത്രിയുടെ ഓഫിസും വസതിയും ബോംബ് വച്ച് തകർക്കുമെന്ന് പറയുന്നു.

മെയിൽ ലഭിച്ചതിനു പിന്നാലെ പൊലീസ് വിശദമായ പരിശോധന നടത്തി വരികയാണ്. സംഭവത്തിൽ കേസ് എടുത്ത പൊലീസ് ഇമെയിലിന്‍റെ ഉറവിടം അടക്കം പരിശോധിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com